തെന്നിന്ത്യന്‍ നടി കസ്തൂരിക്കെതിരെ ചൂലുമായി പ്രതിഷേധിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മ

kasthuri

തെന്നിന്ത്യന്‍ നടി കസ്തൂരിക്കെതിരെ പ്രതിഷേധവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മ. തമിഴ്‌നാട്ടിലെ എ.ഐ.ഡി.എം.കെയുടെ 18 എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതുമായി ബന്ധപ്പെട്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ വിധിക്കെതിരെയുള്ള കസ്തൂരിയുടെ ട്വീറ്റില്‍ രണ്ടു ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയിരുന്നു. പോസ്റ്റിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ കസ്തൂരി പോസ്റ്റ് നീക്കം ചെയ്യുകയും ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പരസ്യമായി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മ കസ്തൂരിയുടെ വീടിനു മുമ്പില്‍ പ്രതിഷേധം നടത്തി. ‘അടക്കൂ നാവടക്കൂ’ എന്ന മുദ്രാവാക്യത്തോടു കൂടിയായിരുന്നു പ്രതിഷേധം.

Top