transgender-complints-solve-committee in kozhikode

കോഴിക്കോട്: ഭിന്നലിംഗക്കാരുടെ പരാതികള്‍ പരിഹരിക്കാന്‍ കോഴിക്കോട് ജില്ലയില്‍ പ്രത്യേക സമിതി. ജില്ലാ കളക്ടര്‍ എന്‍ പ്രശാന്താണ് സമിതി രൂപവത്കരണത്തിന് പിന്നില്‍. ജില്ലാ കളക്ടര്‍ തന്നെയാണ് സമിതി അധ്യക്ഷന്‍. കോഴിക്കോട് സബ് കളക്ടറാണ് നോഡല്‍ ഓഫീസര്‍.

മൂന്നാം ലിംഗക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ് സമിതിയുടെ ലക്ഷ്യം. സിറ്റി പൊലീസ് കമ്മീഷണര്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലെ സബ് ജഡ്ജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍, ഭിന്നലിംഗക്കാരുടെ രണ്ട് പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് സമിതി. ഭിന്നലിംഗക്കാര്‍ക്ക് പരാതിയുമായി സമിതിയെ സമീപിക്കാം.

ഭിന്നലിംഗക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രത്യേക സമിതികളൊന്നും ഇപ്പോള്‍ രാജ്യത്ത് നിലവിലില്ല. മനുഷ്യാവകാശ കമ്മീഷനോ, ലീഗല്‍ സര്‍വീസസ് അതോറിറ്റിയോ ആണ് പരാതികള്‍ പരിഗണിക്കുക. ഭിന്നലിംഗക്കാരുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായ സുപ്രധാന ചുവടുവെപ്പാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.

നിരവധി അക്രമങ്ങള്‍ ഭിന്നലിംഗക്കാര്‍ക്കുനേരെ ദിവസവും രാജ്യത്ത് നടക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Top