മലപ്പുറത്ത് പെട്രോൾ പമ്പിന് സമീപം ട്രാൻസ്‌ഫോർമറിന് തീ പിടിച്ചു

മലപ്പുറം : നിലമ്പൂര്‍ മേലെ ചന്തക്കുന്നില്‍ പെട്രോള്‍ പമ്പിന് സമീപം ട്രാന്‍സ്ഫോര്‍മറിന് തീ പിടിച്ചു. പെട്രോള്‍ പമ്പിലെ ജീവനക്കാരും നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

തുടര്‍ന്ന് അഗ്നിശമന സേന യൂണിറ്റെത്തി 20 മിനിറ്റോളം നടത്തിയ ശ്രമത്തിലാണ് തീ പൂര്‍ണ്ണമായും അണച്ചത്. ട്രാന്‍സ്ഫോര്‍മര്‍ കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ഓയിലിന് തീ പിടിച്ചതാണ് ട്രാന്‍സ്ഫോര്‍മര്‍ കത്താന്‍ കാരണമായതെന്നാണ് നിഗമനം.

Top