ക്യാമ്പ് ഫോളോവേഴ്‌സിനെ ടൈല്‍സ് പണിയെടുപ്പിച്ച ഡെപ്യൂട്ടി കമാന്‍ഡന്റിനെ സ്ഥലംമാറ്റി

police

തിരുവനന്തപുരം: പൊലീസ് സേനയിലെ ദാസ്യപ്പണി വിവാദത്തില്‍ ഉള്‍പ്പെട്ട ഡെപ്യൂട്ടി കമാന്‍ഡന്റ് പി.വി രാജുവിനെ സ്ഥലം മാറ്റി.

ക്യാമ്പ് ഫോളോവേഴ്‌സിനെ ടൈല്‍സ് പണിക്കായി ഉപയോഗിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. തൃശൂര്‍ ട്രെയിനിങ് ക്യാമ്പിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

ഒരാഴ്ചയോളം കുടപ്പനകുന്നിലെ വീട്ടില്‍ ടൈല്‍സ് പണിക്കായി എസ്.എ.പി ക്യാമ്പിലെ ദിവസ വേതനക്കാരായ ക്യാമ്പ് ഫോളോവേഴ്‌സിനെ പി.വി. രാജു ഉപയോഗിച്ചെന്നായിരുന്നു ആരോപണം.

നേരത്തെ, ഇക്കാര്യം ചൂണ്ടിക്കാട്ടി ദൃശ്യങ്ങള്‍ സഹിതം ക്യാമ്പ് ഫോളോവേഴ്‌സ് ഡി.ജി.പിക്ക് പരാതിയും നല്‍കിയിരുന്നു.Related posts

Back to top