യുപിഐ പിന്‍ എന്റര്‍ ചെയ്യാതെ ഇടപാടുകള്‍ നടത്താം: പുതിയ ഫീച്ചറുമായി ഗൂഗിള്‍ പേ

പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഗൂഗിള്‍ പേ. ഇനിമുതല്‍ നിശ്ചിത തുകയ്ക്ക് താഴെ വരെയുള്ള ഇടപാടുകള്‍ക്ക് യുപിഐ പിന്‍ എന്റര്‍ ചെയ്യാതെ ഇടപാടുകള്‍ നടത്താന്‍ സാധിക്കും. ഇതിനായി ഇടപാടുകള്‍ കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും ആക്കുന്നതിന്റെ ഭാഗമായി യുപിഐ ലൈറ്റ് സേവനങ്ങളാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്.

ഇതിലൂടെ ഒരു സമയം പരമാവധി 200 രൂപ വരെയുള്ള ഇന്‍സ്റ്റന്റ് ട്രാന്‍സാക്ഷനുകള്‍ മാത്രമാണ് നടത്താന്‍ സാധിക്കുക. ഗൂഗിള്‍ പേയില്‍ യുപിഐ ലൈറ്റ് ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യുന്നതിനായി, പ്രൊഫൈല്‍ പേജിലെ ‘ആക്ടിവേറ്റ് യുപിഐ ലൈറ്റ്’ എന്നതില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് അക്കൗണ്ട് ലിങ്കിംഗ് പ്രക്രിയ പൂര്‍ത്തിയായാല്‍, ഉപഭോക്താക്കള്‍ക്ക് 2,000 രൂപ വരെ ഫണ്ട് ചേര്‍ക്കാനാകും.

ഒരു ഉപയോക്താവ് 200 രൂപയ്ക്ക് താഴെയുള്ള ഇടപാട് പൂര്‍ത്തിയാക്കിയാല്‍ അത് ഓട്ടോമാറ്റിക്കായി യുപിഐ ലൈറ്റ് അക്കൗണ്ടിലേക്ക് റീഡയറക്ട് ചെയ്യപ്പെടും. കൂടാതെ, ഇടപാടുകള്‍ പൂര്‍ത്തിയാക്കാനായി ഉപയോക്താക്കള്‍ ‘പേ പിന്‍-ഫ്രീ’ ഓപ്ഷനും തിരഞ്ഞെടുക്കണം. ഇതോടെ, യുപിഐ ലൈറ്റ് ഫീച്ചര്‍ ഗൂഗിള്‍ പേയില്‍ ആക്ടീവാകും.

Top