ട്രെയിനില്‍ നിര്‍ബന്ധിത പണപ്പിരിവും യാത്രക്കാര്‍ക്ക് ശല്യവും ട്രാന്‍സ് ജെന്റര്‍ പിടിയില്‍

കൊച്ചി: ട്രെയിനില്‍ നിര്‍ബന്ധിത പണപ്പിരിവ് നടത്തിയ ട്രാന്‍സ് ജെന്റര്‍ പിടിയില്‍. ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിനും യാത്രക്കാരെ ശല്യം ചെയ്തതിനും നിര്‍ബന്ധ പണപ്പിരിവു നടത്തിയതിനുമാണ് ട്രാന്‍സ്ജന്‍ഡര്‍ ആയ ന്യൂഡല്‍ഹി സ്വദേശി പൂജയെ(24) ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്.

രാത്രികാല ട്രെയിനുകളില്‍ തൃശൂരിനും എറണാകുളത്തിനുമിടയില്‍ ട്രാന്‍സ്‌ജെന്‍ഡറുകളുടെ ശല്യവും നിര്‍ബന്ധിത പണപ്പിരിവും വര്‍ധിക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് പൂജ പിടിയിലായതെന്ന് ആര്‍പിഎഫ് അറിയിച്ചു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. എസ്‌ഐ ജെ.വര്‍ഗീസ്, ഹെഡ് കോണ്‍സ്റ്റബിള്‍ സാലു എം.ദേവസി, കോണ്‍സ്റ്റബിള്‍മാരായ ജിബി തോമസ്, ജി.ആര്‍.സൂര്യ എന്നിവരാണു പരിശോധന നടത്തിയത്.

Top