ഹിന്ദി-മലയാളം വരികള്‍ കോര്‍ത്തിണക്കിയ ട്രാന്‍സിലെ ആദ്യ ഗാനം പുറത്ത്

ഹദ് ഫാസില്‍- നസ്രിയ താരജോഡികളെ ഒന്നിപ്പിച്ചു അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ട്രാന്‍സ്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. ഹിന്ദി-മലയാളം വരികള്‍ കോര്‍ത്തിണക്കിയ ഈ ഗാനം പാടിയിരിക്കുന്നത് സ്നേഹ ഖാന്‍വാല്‍ക്കറും നേഹ നായരും ആണ്.

ഹിന്ദി വരികള്‍ കമല്‍ കാര്‍ത്തികും മലയാളത്തിലുള്ള വരികളെഴുതിയത് വിനായക് ശശികുമാറുമാണ്. സംഗീതം നല്‍കിയത് ജാക്സണ്‍ വിജയന്‍ ആണ്. ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റാണ് ചിത്രത്തിന്റെ നിര്‍മാണം. 2020 ഫെബ്രുവരി 14 ന് ചിത്രം തിയേറ്ററുകളിലെത്തും.

Top