അന്‍വര്‍ റഷീദ് ചിത്രം ‘ട്രാന്‍സ്’; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ട്രാന്‍സ്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.

ഫഹദും, നസ്രിയയും പ്രധാന കഥാപാത്രങ്ങളാവുകയാണ് ഈ ചിത്രത്തിലൂടെ. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി എന്നിവരാണ് മറ്റ് പ്രധാന താരങ്ങളാകുന്നത്. അമല്‍ നീരദ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. നവാഗതനായ ജാക്സണ്‍ വിജയന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ഫെബ്രുവരി 14ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.

Top