കോട്ടയം വഴി പോകുന്ന തീവണ്ടികള്‍ക്ക് നിയന്ത്രണം; എക്സ്പ്രസ് തീവണ്ടികള്‍ ആലപ്പുഴ വഴി

train

കോട്ടയം : കോട്ടയം വഴി പോകുന്ന തീവണ്ടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. 27-ാം തിയതി ശനിയാഴ്ച കോട്ടയം യാര്‍ഡില്‍ റോഡ് ഓവര്‍ബ്രിഡ്ജ് പണി നടക്കുന്നതിനാലാണ് നിയന്ത്രണം.

നിയന്ത്രണത്തിന്റെ ഭാഗമായി കൊല്ലം-കോട്ടയം-എറണാകുളം മെമു, കൊല്ലം- ആലപ്പുഴ-എറണാകുളം മെമു, എറണാകുളം-കോട്ടയം പാസഞ്ചര്‍, കോട്ടയം-എറണാകുളം പാസഞ്ചര്‍, എറണാകുളം-കോട്ടയം-കായംകുളം പാസഞ്ചര്‍, കായംകുളം-കോട്ടയം- എറണാകുളം പാസഞ്ചര്‍, എറണാകുളം- ആലപ്പുഴ-കൊല്ലം മെമു, എറണാകുളം- ആലപ്പുഴ പാസഞ്ചര്‍, എറണാകുളം -ആലപ്പുഴ-കായംകുളം പാസഞ്ചര്‍, കായംകുളം-ആലപ്പുഴ-എറണാകുളം പാസഞ്ചര്‍, ആലപ്പുഴ-കൊല്ലം പാസഞ്ചര്‍ എന്നിവ റദ്ദാക്കി.

ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിന്‍ എറണാകുളം സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും. ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസും കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസും എറണാകുളം സ്റ്റേഷന്‍ വരെയേ സര്‍വീസ് നടത്തുകയൊളളു. പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ പുനലൂരിനും എറണാകുളത്തിനുമിടയില്‍ സര്‍വീസ് നടത്തില്ല.

കോട്ടയം വഴി ഓടുന്ന നാഗര്‍കോവില്‍-മംഗലാപുരം പരശുറാം, തിരുവനന്തപുരം-ഹൈദരാബാദ്, കന്യാകുമാരി -മുംബൈ സി.എസ്.എം.ടി, തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള, കന്യാകുമാരി- കെ.എസ്.ആര്‍. ബെംഗളൂരു, കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി, ന്യൂഡല്‍ഹി- തിരുവനന്തപുരം കേരള, ഹൈദരാബാദ്- തിരുവനന്തപുരം ശബരി, മംഗലാപുരം-നാഗര്‍ കോവില്‍ പരശുറാം, ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ് രഥ് എന്നീ എക്‌സ്പ്രസ് തീവണ്ടികള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. റിസര്‍വുചെയ്ത യാത്രക്കാര്‍ക്ക് എറണാകുളം ജങ്ഷന്‍, ആലപ്പുഴ, ചേര്‍ത്തല, ഹരിപ്പാട് എന്നിവിടങ്ങളില്‍ ഇവയ്ക്ക് സ്റ്റോപ്പുണ്ടാകും.

Top