സിഗ്‌നലില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയോടുന്നു

train

കൊല്ലം: സിഗ്നല്‍ സംവിധാനത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയോടുന്നു. പുലര്‍ച്ചെ 6.30 മുതലാണ് സിഗ്നല്‍ തകരാറുണ്ടായത്. അതേസമയം സിഗ്നല്‍ തകരാര്‍ പരിഹരിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.

സംഭവത്തെതുടര്‍ന്ന് ദീര്‍ഘദൂര ട്രെയിനുകള്‍ ഉള്‍പ്പടെ പലതും പിടിച്ചിട്ടു. 15 മിനിറ്റുകള്‍ വരെ വൈകിയാണ് സര്‍വീസുകള്‍ തുടര്‍ന്നത്. രാജധാനി എക്സ്പ്രസ്, ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് എന്നിവയും വൈകിയാണ് സര്‍വീസ് നടത്തുന്നത്.

Top