നിറംമങ്ങിയ വെള്ളയിൽനിന്ന് റെയിൽവേ ടിക്കറ്റ് പരിശോധകർ സൂപ്പർ ലുക്കിലേക്ക്

കണ്ണൂര്‍: റെയില്‍വേ ടിക്കറ്റ് പരിശോധകര്‍ക്ക് ഇനി പുതിയ വേഷം. തിരുവനന്തപുരം ഡിവിഷനിലാണ് ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.

നേവി ബ്ലൂ പാന്റ്‌സും വെള്ളഷര്‍ട്ടുമാണ് പുതിയ വേഷം. കോട്ട് കറുപ്പില്‍ നിന്ന് നീലയിലേക്ക് മാറ്റി. ടൈ ചുവപ്പില്‍ നിന്ന് നീലയായി, ഷൂസിനും ബെല്‍റ്റിനും കറുപ്പ് നിറം തന്നെയാണ്. വനിതകള്‍ക്കും ഈ വേഷം തന്നെയാണ്. ബാഡ്ജിലും മാറ്റമുണ്ട്.

ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ക്ക് ഒരു നക്ഷത്രവും സീനിയര്‍മാര്‍ക്ക് രണ്ട് നക്ഷത്രവും ചീഫുമാര്‍ക്ക് മൂന്നുമാണുള്ളത്. സാധാരണ ടി.ടി.ഇ. മാര്‍ക്ക് നക്ഷത്രം ഉണ്ടാവില്ല. തീവണ്ടിയില്‍ ജോലിചെയ്യുമ്പോള്‍ നീല കോട്ടുണ്ടാവും.വേഷത്തിലും ഒരു ലുക്ക് വേണമെന്ന് ആദ്യം നിർദേശിച്ചത് കൊങ്കൺ റെയിൽവേയുടെ ശില്പി ഡോ. ഇ. ശ്രീധരനായിരുന്നു.

Top