അറ്റകുറ്റപ്പണി; കോട്ടയം വഴിയുള്ള ട്രെയിനുകള്‍ വൈകും

കൊച്ചി: വൈക്കം റോഡിനും പിറവം റോഡിനുമിടയിലെ 19ാം നമ്പര്‍ ലെവല്‍ക്രോസിലെ ഗര്‍ഡര്‍ നീക്കുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 29, മാര്‍ച്ച് ഒന്ന് ദിവസങ്ങളില്‍ കോട്ടയം വഴിയുള്ള ചില ട്രെയിനുകള്‍ വൈകിയോടും. കോട്ടയം -എറണാകുളം റൂട്ടിലോടുന്ന നാല് ട്രെയിനുകളാണ് രണ്ടു മണിക്കൂറോളം വൈകുന്നത്. പാളത്തിലെ സ്റ്റീല്‍ ഗര്‍ഡര്‍ മാറ്റി കോണ്‍ക്രീറ്റ് പുനഃസ്ഥാപിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്.

ഗാന്ധിധാമില്‍നിന്നുള്ള നാഗര്‍കോവില്‍ എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16335) രണ്ടു മണിക്കൂര്‍ പിറവം റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിടും. തുടര്‍ന്ന്, പിറവം റോഡ്-വൈക്കം റോഡ് റൂട്ടില്‍ ഇതേ ട്രെയിന്‍ 35 മിനിറ്റ് വൈകിയാണ് ഓടുക. മംഗളൂരുവില്‍നിന്നുള്ള തിരുവനന്തപുരം എക്‌സ്പ്രസ്(16348 ) എറണാകുളം-കോട്ടയം റൂട്ടില്‍ 1.35 മണിക്കൂറോളം വൈകിയോടും. മധുരയില്‍നിന്ന് പുറപ്പെടുന്ന അമൃത എക്‌സ്പ്രസും നിലമ്പൂരില്‍നിന്നുള്ള രാജ്യറാണി എക്‌സ്പ്രസും (16350) 1.25 മണിക്കൂര്‍ വീതം വൈകും.

Top