പരിശീലന പറക്കലിനിടെ നദിയിലേക്ക് വിമാനം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു

ഭോപ്പാല്‍: പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു.

പൈലറ്റ് രഞ്ജന്‍ ഗുന്തയും വിദ്യാര്‍ഥിയായ ഹിമാനിയുമാണ് മരിച്ചത്.

നാഷണല്‍ ഫ്‌ളൈയിംഗ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിമാനമാണ് ബുധാനാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്.

മഹാരാഷ്ട്രയുടെയും മധ്യപ്രദേശിന്റെയും അതിര്‍ത്തിയിലെ വൈന്‍ഗംഗ നദിയിലാണ് വിമാനം തകര്‍ന്നു വീണത്.

Top