train via kottayam time changed

train

കോട്ടയം: ചെങ്ങന്നൂര്‍-തിരുവല്ല റെയില്‍പാത ഇരട്ടിപ്പിക്കല്‍ ജോലി നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്ക് റെയില്‍വേ നിയന്ത്രണമേര്‍പ്പെടുത്തി.

പാസഞ്ചറുകളില്‍ പലതും റദ്ദാക്കിയപ്പോള്‍ ദീര്‍ഘദൂര ട്രെയിനുകളില്‍ ചിലവ ആലപ്പുഴ വഴി തിരിച്ചുവിട്ടുണ്ട്. കോട്ടയം പാതയിലുള്ള ട്രെയിനുകള്‍ മുക്കാല്‍ മണിക്കൂര്‍ വരെ വൈകാന്‍ സാധ്യതയുണ്ടെന്നും റെയില്‍വേ അറിയിച്ചു.

എറണാകുളം-കോട്ടയം-കൊല്ലം, എറണാകുളം-കോട്ടയം-കായംകുളം, എറണാകുളം-ആലപ്പുഴ-കായംകുളം, കൊല്ലം-കോട്ടയം പാസഞ്ചറുകളും
ആലപ്പുഴ-കൊല്ലം മെമു സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ കോട്ടയത്ത് സര്‍വീസ് അവസാനിപ്പിക്കും. കന്യാകുമാരി-മുംബൈ എക്സ്പ്രസ്, കണ്ണൂര്‍-തിരുവനന്തപുരം ജനശദാബ്ദി, തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് ആലപ്പുഴ വഴി തിരിച്ചുവിട്ടിരിക്കുന്നത്.

Top