കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു

കോട്ടയം: കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു. വേഗത നിയന്തിച്ച് ട്രെയിനുകള്‍ കടത്തിവിടുന്നുണ്ട്.

മീനച്ചിലാറ്റിലെ ജലനിരപ്പ് അപകടകരമായ നിലയില്‍ വര്‍ധിച്ചതിനെ തുടര്‍ന്നായിരുന്നു കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചിരുന്നത്. കോട്ടയം-ഏറ്റുമാനൂര്‍ റൂട്ടിലെ മൂന്നു റെയില്‍വേ പാലങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് നിര്‍ത്തിവച്ചത്. പല ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയായിരുന്നു.

റെയില്‍ പാളത്തിലെ അപകട സാധ്യതകൂടി കണക്കിലെടുത്താണ് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചത്.

Top