കോട്ടയം-എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

കോട്ടയം: മരം വീണതിനെ തുടര്‍ന്ന് കോട്ടയം-എറണാകുളം റൂട്ടില്‍ തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. നാഗമ്പടത്ത് റെയില്‍വേ ട്രാക്കിലാണു മരം വീണത്.

പരശുറാം എക്‌സ്പ്രസ് കോട്ടയത്തും യശ്വന്ത്പുര്‍ കൊച്ചുവേളി എക്‌സ്പ്രസ് ഏറ്റുമാനൂരിലും പിടിച്ചിട്ടിരുന്നു. മുക്കാല്‍ മണിക്കൂറോളം സ്ഥലത്ത് ഗതാഗത തടസ്സമുണ്ടായി.

Top