ഓച്ചിറ യാര്‍ഡില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

train

കൊച്ചി: ഓച്ചിറ യാര്‍ഡില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ഈ മാസം 22 മുതല്‍ 28 വരെയാണ് നിയന്ത്രണം.

22ന് കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചര്‍ (56391) കായംകുളത്തിനും കൊല്ലത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും.

ആലപ്പുഴ വഴിയുള്ള എറണാകുളം- കൊല്ലം മെമു (66309) കായംകുളത്തിനും കൊല്ലത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും.

23ന് കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചര്‍ (56391) കായംകുളത്തിനും കൊല്ലത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും.

ആലപ്പുഴ വഴിയുള്ള എറണാകുളം- കൊല്ലം മെമു (66309) കായംകുളത്തിനും കൊല്ലത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും.

ആലപ്പുഴ വഴിയുള്ള കൊല്ലം- എറണാകുളം മെമു (66302) കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും.

24ന് ആലപ്പുഴ വഴിയുള്ള എറണാകുളം- കൊല്ലം മെമു (66303) ആലപ്പുഴയ്ക്കും കൊല്ലത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും.

24ന് ആലപ്പുഴ വഴിയുള്ള കൊല്ലം- എറണാകുളം മെമു (66310) ഓച്ചിറ- കായംകുളം സെക്ഷനില്‍ 15 മിനുട്ട് പിടിച്ചിടും.

26ന് ആലപ്പുഴ വഴിയുള്ള എറണാകുളം- കൊല്ലം മെമു (66303) ആലപ്പുഴയ്ക്കും കൊല്ലത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും.

27ന് കോട്ടയം വഴിയുള്ള കൊല്ലം- എറണാകുളം പാസഞ്ചര്‍ (56392) കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും.

ആലപ്പുഴ വഴിയുള്ള എറണാകുളം- കൊല്ലം മെമു (66303) ആലപ്പുഴയ്ക്കും കൊല്ലത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും.

28ന് കോട്ടയം വഴിയുള്ള കൊല്ലം- എറണാകുളം പാസഞ്ചര്‍ (56392) കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും.

Top