എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍; പശ്ചിമബംഗാളിലേക്ക് 28 ട്രെയിന്‍

തിരുവനന്തപുരം: കേരളത്തിലേക്ക് എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിന്‍ സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയില്‍ നിന്നടക്കം പ്രത്യേകം ട്രെയിന്‍ അനുവദിക്കുന്നതിനുള്ള പ്രഖ്യാപനം രണ്ടു ദിവസത്തിനുള്ളിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ് നോണ്‍ എസി ട്രെയിനാക്കി എല്ലാ ദിവസവും സര്‍വ്വീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. മെയ് 18 മുതല്‍ ജൂണ്‍ 14വരെ കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികളെ പശ്ചിമബംഗാളിലേക്ക് അയക്കുന്നതിനായി 28 ട്രെയിനുകള്‍ സജ്ജമാക്കും.

ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ത്ഥികളെ തിരികെ കൊണ്ടുവരാന്‍ വേണ്ടി ശ്രമിച്ച ഘട്ടത്തിലാണ് റെയില്‍വെ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. മറ്റ് യാത്രക്കാര്‍ക്കൊപ്പം ഐആര്‍സിടിസി ഓണ്‍ലൈന്‍ ടിക്കറ്റ്, എസി ട്രെയിന്‍ ഫെയര്‍ എന്നിവ ഇവര്‍ക്കു ലഭിക്കാന്‍ തടസമായി. നോണ്‍ എസി വണ്ടിയില്‍ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ മാര്‍ഗ്ഗം തേടി. ടിക്കറ്റ് അവര്‍ തന്നെ എടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കും. ഡല്‍ഹിയിലെ ഹെല്‍പ്പ് ഡെസ്‌ക് വഴി ഇത് ഏകോപിപിക്കും. ഇതിനു വേണ്ടി സംസ്ഥാനം സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top