അറ്റകുറ്റപ്പണി ; മധ്യ റെയില്‍വേയില്‍ നാളെ ട്രെയിന്‍ ഗതാഗതം തടസപ്പെടും

train railway

താനെ: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ മധ്യറെയില്‍വേയിലെ ട്രെയിന്‍ ഗതാഗതം തടസപ്പെടും. ഹാര്‍ബര്‍ ലൈനില്‍ രാവിലെ 11 മണി മുതല്‍ വൈകീട്ട് 4 മണി വരെ താനെ-കല്യാണ്‍ സ്ലോ ലൈനിലും 11.30 മുതല്‍ 4.30 വരെ പന്‍വേല്‍-വാശി റൂട്ടിലുമാണ് അറ്റകുറ്റപ്പണി നടക്കുന്നത്. ഫുട്‌ബോര്‍ഡില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കാനും യാത്രക്കാര്‍ സുരക്ഷിതരായിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ബ്ലോക്ക് സമയത്ത് പന്‍വേല്‍ അന്ധേരി സര്‍വീസുകള്‍ റദ്ദാക്കും. അതേസമയം ഛത്രപതി ശിവാജി മഹാരാജ് ടര്‍മിനസ് മുബൈ വാശി സെക്ഷനില്‍ പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Top