കോട്ടയം സെക്ഷനില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഈമാസം 24 വരെ നീളും

train

തിരുവനന്തപുരം: കോട്ടയം സെക്ഷനിലെ പാത ഇരട്ടിപ്പിക്കലിനെത്തുടര്‍ന്നുള്ള ട്രെയിന്‍ ഗതാഗത നിയന്ത്രണം ഈമാസം 24 വരെ നീളുമെന്ന് റെയില്‍വെ അറിയിച്ചു. പല ട്രെയിനുകളും റദ്ദാക്കുകയും ചിലത് വഴി തിരിച്ച് വിടുകയും ചെയ്യും. കൂടുതല്‍ ട്രെയിനുകള്‍ വൈകി ഓടാനാണ് സാധ്യത. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലാകും.

പൂര്‍ണമായി റദ്ദാക്കിയവ (ഞായറാഴ്ച, തിങ്കള്‍, ചൊവ്വ, ബുധന്‍)- എറണാകുളം-കായംകുളം പാസഞ്ചര്‍ (56387, കോട്ടയം വഴി), കായംകുളം-എറണാകുളം പാസഞ്ചര്‍ (56388, കോട്ടയം വഴി),കൊല്ലം-എറണാകുളം മെമു (66300, കോട്ടയം വഴി) ,എറണാകുളം-കൊല്ലം ?മെമു (66301, കോട്ടയം വഴി) ,എറണാകുളം-കൊല്ലം മെമു (66307, കോട്ടയം വഴി) ,കൊല്ലം-എറണാകുളം മെമു (66308, കോട്ടയം വഴി) .

ബുധനാഴ്ച മാത്രം പൂര്‍ണമായും റദ്ദാക്കിയവ-എറണാകുളം-കായംകുളം പാസഞ്ചര്‍ (66381, ആലപ്പുഴ വഴി),കായംകുളം-എറണാകുളം പാസഞ്ചര്‍ (66382 ആലപ്പുഴ വഴി) .

വൈകിയോടുന്ന ട്രെയിനുകള്‍(ഞായര്‍, ചൊവ്വ) -ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് (17230) 50 മിനിറ്റ് ,മംഗളൂരു- തിരുവനന്തപുരം പരശുറാം എക്‌സ്പ്രസ് (16649) 45 മിനിറ്റ്,തിരുവനന്തപുരം ന്യൂ ഡല്‍ഹി കേരള എക്‌സ്പ്രസ് (12625) 50 മിനിറ്റ് .

വൈകിയോടുന്ന ട്രെയിനുകള്‍ (തിങ്കളാഴ്ച) -കോര്‍ബ-തിരുവനന്തപുരം എക്‌സ്പ്രസ് (22647) 1.10 മണിക്കൂര്‍,ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് (17230) 50 മിനിറ്റ്, മംഗളൂരു-തിരുവനന്തപുരം പരശുറാം എക്‌സ്പ്രസ് (16649 ) 45 മിനിറ്റ്,തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് – 50 മിനിറ്റ് .

ബുധനാഴ്ച ആലപ്പുഴ വഴി തിരിച്ചു വിടുന്ന ട്രെയിനുകള്‍ -തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസ് (17229),ഹസ്രത്ത് നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസ് (22654),ഡെറാഡൂണ്‍-കൊച്ചുവേളി എക്‌സ്പ്രസ് (22660) ,ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് (12626) .

Top