ട്രെയിന്‍ ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍ 10% പണം തിരികെ ലഭിക്കും

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ബുക്കിംഗിന് കാഷ്ബാക്ക് ഓഫറുമായി റെയില്‍വേ. പത്ത് ശതമാനം തുകയാണ് യാത്രക്കാരന് തിരികെ ലഭിക്കുക. ഐഎസ്ആര്‍ടിസി വെബ്‌സൈറ്റ് വഴിയോ ആപ്ലിക്കേഷന്‍ വഴിയോ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ട്രെയിന്‍ ടിക്കറ്റ്, മൊബിക്വിക്ക്, പേമെന്റ് പ്ലാറ്റ്‌ഫോം വഴി പണമടയ്ക്കുന്ന സമയത്ത് ക്യാഷ്ബാക്ക് കിട്ടും.

ഓഫര്‍ ലഭിക്കുന്നതിനായി ആദ്യം ഐആര്‍സിടിസി വെബ്സൈറ്റോ(irctc.co.in) ആപ്ലിക്കേഷനോ തുറക്കുക, യൂസര്‍ നെയിമും പാസ്വേഡും നല്‍കി ലോഗിന്‍ ചെയ്യുക, യാത്രയുടെ വിവരങ്ങള്‍ നല്‍കുക. കോഡ് അടിച്ച ശേഷം പേമെന്റ് മോഡില്‍ ഇ വാലറ്റ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക.വാലറ്റ് വിഭാഗത്തില്‍ നിന്നും പേടിഎം, ഫ്രീചാര്‍ജ്ജ്, മൊബിക്വിക് എന്നിവയിലേതെങ്കിലും തെരഞ്ഞെടുത്ത് ടിക്കറ്റ് ബുക്ക് ചെയ്യുക.

Top