ഇന്ന് മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പുവരെ ടിക്കറ്റ് റിസര്‍വ് ചെയ്യാം

ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് സാധാരണ നിലയിലേക്ക് എത്തുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തില്‍ സമയക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നത്.ഇതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ഇന്നു മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പുവരെ ടിക്കറ്റ് റിസര്‍വ് ചെയ്യാം.

ഓണ്‍ലൈനിലും ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളിലൂടെയും ഈ സേവനം യാത്രക്കാര്‍ക്ക് ഉറപ്പാക്കാവുന്നതാണ്. മാത്രമല്ല, പുതിയ നിര്‍ദേശമനുസരിച്ച് തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂര്‍മുമ്പ് മാത്രമേ രണ്ടാം റിസര്‍വേഷന്‍ ചാര്‍ട്ട് തയാറാക്കുകയുള്ളു. ഈ സമയം വരെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്.

Top