ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്: ഐആര്‍സിടിസിയുടെ ഐപേ പ്രാബല്യത്തില്‍

ആര്‍സിടിസി ഐപേ എന്ന പേരില്‍ ഒരു പുതിയ പേയ്‌മെന്റ് ഗേറ്റ്‌വേയും ആരംഭിച്ചിരിക്കുന്നു. ട്രെയിന്‍ യാത്രക്കാര്‍ക്ക് പേയ്‌മെന്റുകള്‍ വളരെ വേഗത്തില്‍ നല്‍കാന്‍ ഇത് ഉപകരിക്കും.

ഇന്റര്‍നെറ്റ് വഴി പണമടയ്ക്കുന്ന ഉപയോക്താക്കള്‍ അവരുടെ യുപിഐ ബാങ്ക് അക്കൗണ്ടിന്റെയോ ഡെബിറ്റ് കാര്‍ഡിന്റെയോ വിശദാംശങ്ങളും അനുമതിയും നല്‍കിയാല്‍ മതി. പുതിയ പേയ്‌മെന്റ് ഗേറ്റ്‌വേ ഉപയോഗിക്കുന്നതിലൂടെ ഉപയോക്താക്കളുടെ സമയവും ലാഭിക്കാം.

ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ ഇന്‍സ്റ്റന്റ് റീഫണ്ട് ലഭിക്കാനും ഐആര്‍സിടിസി ഐപിഐ അനുവദിക്കും.

ഒരു ടിക്കറ്റ് റദ്ദാക്കാന്‍ ഉപയോക്താക്കൾ  തീരുമാനിക്കുകയാണെങ്കില്‍, പണം തിരികെ ബാങ്കിലേക്ക് ക്രെഡിറ്റ് ചെയ്യും. ഭാവിയിലെ എല്ലാ ഇടപാടുകള്‍ക്കും ഉപയോക്താക്കള്‍ക്ക് ഈ വിശദാംശങ്ങള്‍ ഉപയോഗിക്കാം.

Top