മൂന്ന് മക്കളുമായി യുവതി ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

ജഹ്നാബാദ്: മൂന്ന് മക്കളുമായി യുവതി ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.ബീഹാറിലെ ജെഹ്നാബാദിലാണ് സംഭവം നടന്നത്. ഇതില്‍ ഒരു കുട്ടി രക്ഷപ്പെട്ടു. പട്‌ന-ഗയ റെയില്‍വേ ലൈനിലാണ് യുവതി കുട്ടികളുമായി ട്രെയിനിന് മുന്നില്‍ ചാടിയത്.

സംഭവ സ്ഥലത്ത് തന്നെ സ്ത്രീയും രണ്ട് കുട്ടികളും മരിച്ചു. മൂന്നാമത്തെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Top