ട്രെയിൻ വെടിവയ്പ്പ് കേസ് പ്രതി ചേതൻ സിങിനെ സർവീസിൽ നിന്നും പിരിച്ചുവിട്ട് ആര്‍പിഎഫ്

മുംബൈ : മുംബൈ ജയ്പൂർ ട്രെയിനിൽ 4 പേരെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതി ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ സിങ് ചൗധരിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ആര്‍പിഎഫ് സീനിയര്‍ ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണറാണ് ചേതനെ പിരിച്ചുവിടാനുള്ള ഉത്തരവിറക്കിയത്.

ജൂലൈ 31നാണ് മുംബൈ ജയ്പൂർ എക്‌സ്പ്രസിൽ വെടിവെയ്പ്പുണ്ടായത്. സീനിയർ ഉദ്യോ​ഗസ്ഥനായ ടിക്കാറാം മീണ, യാത്രക്കാരായ അബ്ദുൾ കാദർ ഭൻപുർവാല, സയ്യിദ് മൊഹമ്മദ് ഹുസൈൻ, അസ്​ഗർ അബ്ബാസ് ഷെയ്‌ഖ് എന്നിവരെയാണ് ചേതൻ വെടിവെച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം ഇയാൾ മുസ്ലീം വിരുദ്ധ പ്രസം​ഗവും നടത്തിയിരുന്നു. സംഭവം നടന്ന ദിവസം പ്രതി ബുർഖ ധരിച്ച സ്ത്രീയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ജയ് മാതാ ദി എന്ന് വിളിപ്പിച്ചതായും കണ്ടെത്തിയിരുന്നു. ഇയാൾക്കെതിരെ മുമ്പ് 3 തവണ അച്ചടക്ക നടപടി ഉണ്ടായതായും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

Top