റെയില്‍വേ ജോലിയുമായി ബന്ധപ്പെട്ട പ്രതിഷേധം; ബീഹാറില്‍ ട്രെയിനു തീവച്ചു

ബീഹാര്‍: റെയില്‍വേ ജോലിയുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടര്‍ന്ന് ട്രെയിനു തീവച്ച് പ്രതിഷേധക്കാര്‍. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനുകള്‍ തകര്‍ത്ത പ്രതിഷേധക്കാര്‍ സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നിരവധി ട്രെയിനുകളുടെ ജനാലച്ചില്ലുകള്‍ തകര്‍ന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

റെയില്‍വേ റിക്രൂട്ട്‌മെറ്റ് പരീക്ഷകളിലെ സെലക്ഷന്‍ പ്രക്രിയക്കെതിരെയാണ് പ്രതിഷേധം നടക്കുന്നത്. തുടര്‍ന്ന് എന്‍ടിപിസി, ലെവല്‍ 1 പരീക്ഷകള്‍ റെയില്‍വേ റദ്ദാക്കി. പരീക്ഷാഫലങ്ങള്‍ ഒന്നുകൂടി പരിശോധിച്ച് തീരുമാനം എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്തവരെ ഇനി ഒരിക്കലും റെയില്‍വേ ജോലികള്‍ക്ക് പരിഗണിക്കില്ലെന്നും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

 

 

Top