അയല്‍ സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ സര്‍വിസുകള്‍ പുനരാരംഭിക്കുന്നു. കേരളത്തില്‍ നിന്ന് അയല്‍ സംസ്ഥാനങ്ങളിലേക്കുള്ള ഒമ്പത് ട്രെയിനുകളാണ് ജൂണ്‍ 16 മുതല്‍ ഓടിത്തുടങ്ങുക. ആദ്യഘട്ടത്തില്‍ ജൂണ്‍ 16,17 തീയതികളിലായി ഒമ്പത് ട്രെയിനുകളാണ് പുനഃരാരംഭിക്കുന്നത്.

മംഗലാപുരം കോയമ്പത്തൂര്‍ മംഗലാപുരം, മംഗലാപുരം ചെന്നൈ മംഗലാപുരം വെസ്റ്റ് കോസ്റ്റ്, മംഗലാപുരം ചെന്നൈ മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ തിരുവനന്തപുരം ചെന്നൈ വീക്കിലി സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ ആലപ്പുഴ ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, മൈസൂരു കൊച്ചുവേളി മൈസൂരു എക്‌സ്പ്രസ്സ്, ബംഗളൂരു എറണാകുളം ബംഗളൂരൂ സൂപ്പര്‍ഫാസ്റ്റ്, എറണാകുളം കാരൈക്കല്‍ എറണാകുളം എക്‌സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് സര്‍വീസ് പുനരാരംഭിക്കുന്നത്.

Top