തൃശ്ശൂര്‍-ഷോര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു; ഒരു പാളത്തിലൂടെ ട്രെയിനുകള്‍ കടത്തിവിട്ടു തുടങ്ങി

തൃശ്ശൂര്‍: തൃശ്ശൂര്‍-ഷോര്‍ണൂര്‍ പാതയില്‍ മുള്ളൂര്‍ക്കരയില്‍ മരം വീണ തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ഒരു പാളത്തിലൂടെ ട്രെയിനുകള്‍ കടത്തിവിട്ടു തുടങ്ങി. ഒരു ട്രാക്കില്‍ പൊട്ടിയ ഇലക്ട്രിക് ലൈന്‍ പുനഃസ്ഥാപിക്കാന്‍ ശ്രമം തുടരുന്നു. കണ്ണുര്‍ – എറണാകുളം ഇന്റര്‍ സിറ്റി വള്ളത്തോള്‍ നഗറിലും, പൂനെ – എറണാകുളം സൂപ്പര്‍ ഫാസ്റ്റ് ഷൊര്‍ണ്ണൂരിലും പിടിച്ചിട്ടിരിക്കുകയാണ്.

11:30ഓടെ ഗതാഗതം പുനസ്ഥാപിക്കാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ. ഇതിനിടെ തൃശ്ശൂരില്‍ ഇടിമിന്നലേറ്റ് പശു ചത്തു. തൃശൂര്‍ ചേര്‍പ്പ് വള്ളിശ്ശേരി ഏഴ് കമ്പിനി റോഡിലെ കൈലാത്തു വളപ്പില്‍ രവിയുടെ വീട്ടിലെ എട്ടുമാസം ചെനയുള്ള പശുവാണ് ചത്തത്.

ഇടിമിന്നലില്‍ ഇവരുടെ വീട്ടിലെ ഇലക്ട്രിക് മീറ്റര്‍, സ്വിച്ച്, ബോര്‍ഡുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയും നശിച്ചു. വീട്ടു ചുമരുകളും തകര്‍ന്നിട്ടുണ്ട്. സമീപത്തുള്ള നിരവധി വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ മിന്നലില്‍ നശിച്ചു.

Top