ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിര്‍ത്തിവച്ച ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ ദക്ഷിണ റെയില്‍വേ പുനരാരംഭിക്കുന്നു. ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ നാളെ മുതല്‍ കേരളത്തില്‍ സര്‍വീസ് നടത്തും. ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു.
ഈ ആഴ്ചയോടെ മുഴുവന്‍ സര്‍വീസുകളും തുടങ്ങും.

യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്നാണ് സര്‍വീസ് ഭാഗികമായി നിര്‍ത്തിയത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ തുടങ്ങുന്നതിന് മുന്നോടിയാണ് നീക്കം. ഒന്‍പതെണ്ണം നാളെ പുനരാരംഭിക്കും. 30 സര്‍വീസുകളാണ് നിര്‍ത്തിവച്ചിരുന്നത്.

 

Top