എറണാകുളത്ത് നിന്ന് കൊല്ലം, പുനലൂര്‍ വഴി വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

തിരുവനന്തപുരം-എറണാകുളത്ത് നിന്ന് കോട്ടയം, കൊല്ലം, പുനലൂര്‍ വഴി വേളാങ്കണ്ണിയിലേക്കും തിരിച്ചും പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും.

എറണാകുളത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് 2019 ഒക്ടോബര്‍ 5, 12, 19, 26, നവംബര്‍ 2, 9, 16, 23, 30 തീയതികളിലും (ശനിയാഴ്ചകള്‍) വേളാങ്കണ്ണിയില്‍ നിന്ന് എറണാകുളത്തേക്ക് 2019 ഒക്ടോബര്‍ 6, 13, 20, 27, നവംബര്‍ 3, 10, 17, 24, ഡിസംബര്‍ 1 തീയതികളിലുമാണ് (ഞായറാഴ്ചകള്‍) സര്‍വീസ്.

മേല്‍പ്പറഞ്ഞ തീയതികളില്‍ രാവിലെ 11 ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06015) ഉച്ച കഴിഞ്ഞ് 2.45 ന് കൊല്ലത്തും വൈകുന്നേരം 4.15 ന് പുനലൂരിലും പിറ്റേന്ന് രാവിലെ 7 മണിക്ക് വേളാങ്കണ്ണിയിലും എത്തിച്ചേരും.

മടക്ക ട്രെയിന്‍ (06015) വൈകുന്നേരം 6.15 ന് പുറപ്പെട്ട് രാവിലെ 8.25 ന് പുനലൂരിലും 10.10 ന് കൊല്ലത്തും ഉച്ച കഴിഞ്ഞ് 2 മണിക്ക് എറണാകുളത്തും എത്തിച്ചേരും.

സ്റ്റോപ്പുകള്‍: കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, കുണ്ടറ,കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍, തെന്മല, ചെങ്കോട്ട, തെങ്കാശി, രാജപാളയം, വിരുധുനഗര്‍, അറുപ്പുകോട്ട, മനമധുരൈ, കാരക്കുടി, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപട്ടണം

ഈ ട്രെയിനുകളിലേക്കുള്ള തേഡ് എസി, സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

Top