പാലക്കാട്-തിരുവനന്തപുരം പാതയില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് സംതഭനാവസ്ഥയിലായ ട്രെയിന്‍ ഗതാഗതം വീണ്ടും പൂര്‍വ്വസ്ഥിതിയിലേയ്ക്കാവുന്നു. പാലക്കാട്-തിരുവനന്തപുരം പാതയില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു.

നേരത്തെ പാലക്കാട്- ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. എന്നാല്‍ ട്രാക്കുകളിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഷൊര്‍ണ്ണൂര്‍- കോഴിക്കോട് റൂട്ട് പുനസ്ഥാപിക്കാന്‍ ഇനിയും സമയമെടുക്കും.

ജനശതാബ്ദി ഷൊര്‍ണ്ണൂര്‍ വരെ സര്‍വ്വീസ് നടത്തും. എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്ക് പന്ത്രണ്ട് മണിയോട് കൂടി ട്രെയിന്‍ പുറപ്പെടും. സ്പെഷ്യല്‍ പാസഞ്ചര്‍ സര്‍വ്വീസുകളെക്കാള്‍ ദീര്‍ഘദൂര സര്‍വ്വീസുകള്‍ പുനസ്ഥാപിക്കാനാണ് ഇപ്പോള്‍ റെയില്‍വേയുടെ ശ്രമം.

സംസ്ഥാനത്ത് ഇന്ന് 35 ട്രെയിനുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്തുനിന്ന് 15 ട്രെയിനുകളും പാലക്കാട് ഡിവിഷനില്‍ നിന്നുള്ള 20 ട്രെയിനുകളുമാണ് റദ്ദാക്കിയതെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

Top