പാലക്കാട് -ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

തിരുവനന്തപുരം: കനത്ത മഴയിലും മണ്ണിടിച്ചിലും താറുമാറായ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. പാലക്കാട്- ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. ഉടന്‍തന്നെ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. എന്നാല്‍ ട്രാക്കുകളിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഷൊര്‍ണ്ണൂര്‍- കോഴിക്കോട് റൂട്ട് പുനസ്ഥാപിക്കാന്‍ ഇനിയും സമയമെടുക്കും.

ജനശതാബ്ദി ഷൊര്‍ണ്ണൂര്‍ വരെ സര്‍വ്വീസ് നടത്തും. എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്ക് പന്ത്രണ്ട് മണിയോട് കൂടി ട്രെയിന്‍ പുറപ്പെടും. സ്‌പെഷ്യല്‍ പാസഞ്ചര്‍ സര്‍വ്വീസുകളെക്കാള്‍ ദീര്‍ഘദൂര സര്‍വ്വീസുകള്‍ പുനസ്ഥാപിക്കാനാണ് ഇപ്പോള്‍ റെയില്‍വേയുടെ ശ്രമം.

സംസ്ഥാനത്ത് ഇന്ന് 35 ട്രെയിനുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്തുനിന്ന് 15 ട്രെയിനുകളും പാലക്കാട് ഡിവിഷനില്‍ നിന്നുള്ള 20 ട്രെയിനുകളുമാണ് റദ്ദാക്കിയതെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകള്‍

12602 മംഗലാപുരം – എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍

12686 മംഗലാപുരം – എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍

56324 മംഗലാപുരം – കോയമ്പത്തൂര്‍

16528 കണ്ണൂര്‍ യശ്വന്ത്പൂര്‍

56604 ഷൊര്‍ണ്ണൂര്‍ കോയമ്പത്തൂര്‍

56323 കോയമ്പത്തൂര്‍ മംഗലാപുരം

16858 മംഗലാപുരം സെന്‍ട്രല്‍ പുതുച്ചേരി

22610 കോയമ്പത്തൂര്‍ മംഗലാപുരം സെന്‍ട്രല്‍

22609 മംഗലാപുരം സെന്‍ട്രല്‍ കോയമ്പത്തൂര്‍

22607 എറണാകുളം ജംഗ്ഷന്‍ ബനസ് വാടി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്

ഗംഗാനഗര്‍ കൊച്ചുവേളി എക്‌സ്പ്രസ്

ഭാഗികമായി റദ്ദാക്കിയത്

കൊച്ചുവേളി – ലോകമാന്യ തിലക് ഗരീബ് രഥ് കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും

നാഗര്‍കോവില്‍ – ഗാന്ധി ധാം എക്‌സ്പ്രസ് കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും

അജ്മീര്‍ – എറണാകുളം മരുസാഗര്‍ കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും

ധന്‍ബാദ് – ആലപ്പുഴ എക്‌സ്പ്രസ് കോയമ്പത്തൂരില്‍ യാത്ര അവസാനിപ്പിക്കും

തിരുവനന്തപുരം – സില്‍ചാര്‍ എക്‌സ്പ്രസ് നാഗര്‍കോവില്‍ വഴി തിരിച്ച് വിട്ടു.

Top