സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം താറുമാറായി; നിരവധി സര്‍വീസുകള്‍ റദ്ദാക്കി

പാലക്കാട്: കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് മൂന്നാം ദിവസും ട്രെയിന്‍ ഗതാഗതം താറുമാറായി.പാലക്കാട് ഡിവിഷനിലെ 12 ട്രെയിനുകള്‍ റദ്ദാക്കി. 13 ദീര്‍ഘദൂര ട്രെയിനുകള്‍ പല സ്ഥലങ്ങളിലായി ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസ്, പുതുച്ചേരി-മംഗളൂരു എക്‌സ്പ്രസ്, കോയമ്പത്തൂര്‍-മംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ്, കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍, കോഴിക്കോട്-ഷൊര്‍ണൂര്‍ പാസഞ്ചര്‍, കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍, ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

അതേസമയം, ആലപ്പുഴ പാതയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്. എറണാകുളം -തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ്, നാഗര്‍കോവില്‍ -മംഗലാപുരം ഏറനാട് എക്‌സ്പ്രസ് (വടക്കാഞ്ചേരി വരെ), കായംകുളം -എറണാകുളം പാസഞ്ചര്‍, ആലപ്പുഴ -എറണാകുളം പാസഞ്ചര്‍ എന്നീ ട്രെയിനുകള്‍ സര്‍വീസ് നടത്തും. കോഴിക്കോട്, ഷൊര്‍ണൂര്‍, പാലക്കാട് പാതയില്‍ പലയിടങ്ങളിലും മണ്ണിടിഞ്ഞു.

Top