വൈദ്യുത ബന്ധം തകരാറിലായി; തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു

തിരുവനന്തപുരം; തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ തീവണ്ടി ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.വൈദ്യുത ബന്ധം തകരാറിലായതിനെ തുടര്‍ന്നാണ് തടസ്സം നേരിട്ടത്.കൊല്ലത്തിനും ശാസ്താംകോട്ടയ്ക്കും മധ്യേ വൈകിട്ടോടെയാണ് റെയില്‍വേ ലൈനില്‍ തകരാറുണ്ടായത്.

ഇതോടെ നിരവധി തീവണ്ടികള്‍ പല സ്ഥലങ്ങളിലായി പിടിച്ചിട്ടു. തകരാര്‍ പരിഹരിക്കുന്നതു വരെ ഡീസല്‍ എന്‍ജിന്‍ ഉപയോഗിച്ചു ശാസ്താംകോട്ട വരെ എത്തിച്ചാണു തീവണ്ടികള്‍ യാത്ര തുടര്‍ന്നത്. തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ അനിശ്ചിതമായി വൈകുമെന്ന് തിരുവനന്തപുരത്തെ റെയില്‍വേ സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു.

Top