ട്രെയിൻ സീസൺ 
ടിക്കറ്റുകൾ 15 മുതൽ: തിങ്കളാഴ്‌ച മുതൽ മെമു സർവീസ്‌

തിരുവനന്തപുരം: കോവിഡ്‌ വ്യാപനത്തെത്തുടർന്ന്‌ നിർത്തിവെച്ച സീസൺ ടിക്കറ്റ്‌ വിൽപ്പന റെയിൽവേ  തിങ്കളാഴ്‌ച മുതൽ പുനരാരംഭിക്കും. തെരഞ്ഞെടുപ്പ്‌ കമീഷന്റെ അനുമതി ലഭിച്ചതിനേത്തുടർന്നാണ്‌ സീസൺ ടിക്കറ്റുകൾ അനുവദിച്ചത്‌. നിലവിൽ സർവീസ്‌ നടത്തുന്ന അൺറിസർവ്‌ഡ്‌ ട്രെയിനുകളിലും അതിന്റെ
റൂട്ടുകളിലും മാത്രമാണ്‌ സീസൺ ടിക്കറ്റുകൾ ഉപയോഗിക്കാനാവുക.

കൊല്ലം–ആലപ്പുഴ, ആലപ്പുഴ–എറണാകുളം, എറണാകുളം–ഷൊർണൂർ റൂട്ടുകളിൽ തിങ്കളാഴ്‌ച മുതൽ മെമു സർവീസ്‌ ആരംഭിക്കും. 06327 / 06328 പുനലൂർ–ഗുരുവായൂർ–പുനലൂർ ട്രെയിൻ 17ന്‌ സർവീസ്‌ ആരംഭിക്കും.

കൂടുതൽ അൺറിസർവ്‌ഡ്‌ ട്രെയിനുകൾ അനുവദിക്കുന്ന മുറയ്‌ക്ക്‌ അത്തരം ട്രെയിനുകളിലും സീസൺ ടിക്കറ്റുകൾ അനുവദിക്കും. കഴിഞ്ഞ ദിവസം അനുവദിച്ച മെമു ട്രെയിനുകളിലും പുനലൂർ–-ഗുരുവായൂർ–-പുനലൂർ എക്‌സ്‌പ്രസിലുമാണ്‌ സീസൺ ടിക്കറ്റ്‌ ഉപയോഗിക്കാനാവുക.

Top