നിര്‍ത്തലാക്കിയ എട്ട് പാസഞ്ചര്‍, മെമു ട്രെയിനുകള്‍ നാളെ മുതല്‍ സര്‍വീസ് നടത്തും

train railway

തിരുവനന്തപുരം: : നിര്‍ത്തലാക്കിയ കൊല്ലം, കായംകുളം മേഖലയിലെ എട്ട് പാസഞ്ചര്‍,മെമു ട്രെയിനുകള്‍ പുനസ്ഥാപിക്കാന്‍ റെയില്‍വേ തീരുമാനിച്ചു.

ലോക്കോ പൈലറ്റുമാരുടെ കുറവും ട്രാക്കില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും മൂലം ട്രെയിനുകള്‍ റദ്ദാക്കിയത്. ഇതിനെതിരെ യാത്രക്കാര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. ഇത് സംബന്ധിച്ച പരാതിയുമായി കേരളത്തിലെ എം.പിമാര്‍ റെയില്‍വേ മന്ത്രിയെ കണ്ടിരുന്നു.

കോട്ടയം വഴിയുള്ള കൊല്ലം – എറണാകുളം മെമു, കോട്ടയം വഴിയുള്ള എറണാകുളം – കൊല്ലം മെമു, കോട്ടയം വഴിയുള്ള എറണാകുളം – കായംകുളം പാസഞ്ചര്‍, കോട്ടയം വഴിയുള്ള കായംകുളം – എറണാകുളം പാസഞ്ചര്‍, കോട്ടയം വഴിയുള്ള എറണാകുളം – കൊല്ലം മെമു, കോട്ടയം വഴിയുള്ള കൊല്ലം – എറണാകുളം മെമു, ആലപ്പുഴ വഴിയുള്ള എറണാകുളം – കായംകുളം പാസഞ്ചര്‍, ആലപ്പുഴ വഴിയുള്ള കായംകുളം – എറണാകുളം പാസഞ്ചര്‍ എന്നിവയാണ് പുനസ്ഥാപിച്ചത്. ഈ ട്രെയിനുകളെല്ലാം നാളെ മുതല്‍ സര്‍വീസ് നടത്തും.

Top