മയ്യനാട്ട് റെയില്‍വേ വൈദ്യുത ലൈനിന് മുകളില്‍ മരം വീണതിനെ തുടര്‍ന്ന് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു

train

കൊല്ലം: ശക്തമായ കാറ്റും മഴയും ഉണ്ടായതിനെ തുടര്‍ന്ന് മയ്യനാട്ട് റെയില്‍വേ വൈദ്യുത ലൈനിന് മുകളിലേക്ക് മരം വീണ് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട എല്ലാ തീവണ്ടികളും വൈകിയാണ് ഓടുന്നത്. ഈ ട്രെയിനുകള്‍ വൈകിയത് കേരളത്തിലെ മറ്റു ട്രെയിന്‍ സര്‍വീസുകളേയും ബാധിച്ചു.

ചൊവ്വാഴ്ച രാവിലെ ഏഴുമണിക്കുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് തിരുവനന്തപുരം മംഗലാപുരം മാവേലി എക്‌സ്പ്രസും മലബാര്‍ എക്‌സ്പ്രസും 6.40 മണിക്കൂറാണ് വൈകിയോടുന്നത്. തിരുവനന്തപുരം മംഗലാപുരം എക്‌സ്പ്രസ് ഏഴു മണിക്കൂറും വൈകിയോടുന്നു. തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ധി എക്‌സ്പ്രസ് രണ്ട് മണിക്കൂറും, ചെന്നൈ ഗുരുവായൂര്‍ എക്‌സ്പ്രസ് 5.45 മണിക്കൂറും, നാഗര്‍കോവില്‍ മംഗലാപുരം ഏറനാട് എക്‌സ്പ്രസ് 1.20 മണിക്കൂറും, തിരുവനന്തപുരം ഷൊറണൂര്‍ വേണാട് എക്‌സ്പ്രസ് ഒരു മണിക്കൂറും, തിരുവനന്തപുരം പാലക്കാട് അമൃത എക്‌സ്പ്രസ് 5.38 മണിക്കൂറുമാണ് വൈകിയോടുന്നത്.

Top