കനത്ത മഴ തുടരുന്നു; 19 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് റദ്ദാക്കിയിരിക്കുന്നത് 19 ട്രെയിനുകളാണ്. മഴയെ തുടര്‍ന്ന് ട്രാക്കിലുല്‍പ്പെടെയുണ്ടായ തടസങ്ങളെത്തുടര്‍ന്നാണ് റെയില്‍വേയുടെ തീരുമാനം.

ചില ട്രെയിനുകള്‍ ഭാഗികമായും തടസപ്പെട്ടു. മഴയെ തുടര്‍ന്ന് ട്രെയിന്‍ യാത്ര മുടങ്ങിയവര്‍ക്ക് റീഫണ്ടിന് അപേക്ഷിക്കാമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.

കനത്ത മഴയെത്തുടര്‍ന്ന് കേരള എക്‌സ്പ്രസ് വഴിതിരിച്ചുവിടാനും തീരുമാനമായി. ഉച്ചയ്ക്ക് 12ന് ശേഷം ട്രെയിന്‍ തിരുനെല്‍വേലി വഴി സര്‍വീസ് നടത്തും. കോട്ടയം, എറണാകുളം, ഷൊര്‍ണൂര്‍ വഴി സര്‍വീസ് ദുഷ്‌കരമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം 2.30-നാണ് സര്‍വീസ് ആരംഭിക്കുക. തൃശൂര്‍ വരെ തടസമില്ലാതെ നിലവില്‍ ട്രെയിനുകള്‍ക്ക് സര്‍വീസ് നടത്താന്‍ സാധിക്കും. തിരുവനന്തപുരത്തു നിന്നും കൊല്ലത്തേയ്ക്ക് സ്‌പെഷ്യലായി പാസഞ്ചര്‍ ട്രെയിന്റെ സര്‍വീസ് നടത്താനും റെയില്‍വേ തീരുമാനിച്ചു.

റദ്ദാക്കിയിരിക്കുന്ന ട്രെയിനുകള്‍

1. 16332 തിരുവനന്തപുരം-മുംബൈ സിഎസ്എംടി എക്‌സ്പ്രസ്

2. 12076 തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ്

3. 22646 തിരുവനന്തപുരം – ഇന്‍ഡോര്‍ അഹല്യനഗരി എക്‌സ്പ്രസ്

4. 16305 എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്

5. 12217 കൊച്ചുവേളി-ചണ്ഡിഗഡ് കേരള സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസ്

6. 16346 തിരുവനന്തപുരം-ലോക്മാന്യ തിലക് ടെര്‍മിനസ് നേത്രാവതി എക്‌സ്പ്രസ്

7. 16308 കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസ്

8.16857 പുതുച്ചേരി-മംഗലാപുരം എക്‌സ്പ്രസ്

9. 22610 കോയമ്ബത്തൂര്‍-മംഗലാപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ്

10. 22609 മംഗലാപുരം-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്

11..56650 കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍

12. 56600 കോഴിക്കോട്-ഷൊര്‍ണൂര്‍ പാസഞ്ചര്‍

13. 56664 കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍

14. 56604 ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍

15. 66606 പാലക്കാട് ടൗണ്‍-കോയമ്പത്തൂര്‍ പാസഞ്ചര്‍

16. 66611 പാലക്കാട്-എറണാകുളം പാസഞ്ചര്‍

17. 56323 കോയമ്പത്തൂര്‍-മംഗലാപുരം പാസഞ്ചര്‍

18. 56603 തൃശൂര്‍- കണ്ണൂര്‍ പാസഞ്ചര്‍

19. 12698 തിരുവനന്തപുരം-ചെന്നൈ സെല്‍ട്രല്‍ വീക്ലി എക്‌സ്പ്രസ്

Top