കനത്ത മഴ; കോഴിക്കോട്-പാലക്കാട് റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

കോഴിക്കോട്: കോഴിക്കോട്-പാലക്കാട് റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. പറളിക്കു സമീപത്തായി ട്രാക്കില്‍ വെള്ളം കയറിയ സ്ഥിതിയിലാണ്. പട്ടാമ്പി,കാരയ്ക്കാട് റെയില്‍പാതയിലേക്കു മണ്ണിടിഞ്ഞു വീണ് ട്രെയിനുകള്‍ കുടുങ്ങിയ സ്ഥിതിയിലാണ്.

കോഴിക്കോടിനും ഷൊര്‍ണ്ണൂരിനും ഇടയില്‍ റെയില്‍ ഗതാഗതം നിര്‍ത്തിവെച്ചിട്ടുണ്ട്. കല്ലായിക്കും ഫറോക്കിനും ഇടയിലും സര്‍വീസ് റദ്ദാക്കി. കല്ലായി റെയില്‍വേ മേല്‍പ്പാലം അപകടാവസ്ഥയില്‍ ആണെന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഫറോക്ക്, കല്ലായി പാലങ്ങളില്‍ ട്രാക്കിന് മുകളിലേക്കും ജലനിരപ്പ് ഉയര്‍ന്നു. വെള്ളിയാഴ്ച സര്‍വീസ് നടത്തേണ്ട അമൃത എക്‌സ്പ്രസ് റദ്ദു ചെയ്തു. ചാലിയാറില്‍ ജലനിരപ്പ് അപകടകരമാവും വിധം ഉയര്‍ന്നെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്.

Top