രാജസ്ഥാനില്‍ മൂന്നു യുവാക്കള്‍ തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

died

ആള്‍വാര്‍: രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയില്‍ യുവാക്കള്‍ തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.

മൂന്ന് യുവാക്കളാണ് തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. ഇവര്‍ക്കൊപ്പം തന്നെ ആത്മഹത്യയ്ക്കു ശ്രമിച്ച ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൊഴിലില്ലാത്തതിനാല്‍ യുവാക്കള്‍ നിരാശയിലായിരുന്നെന്നും ഇതാണ് ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നുമാണ് സൂചന. എന്നാല്‍ ഇക്കാര്യം ഉറപ്പ് വരുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ആറു പേര്‍ ചേര്‍ന്നാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനം എടുത്തതെന്ന് മരിച്ച യുവാക്കളുടെ രണ്ട് സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

മനോജ്(24) സത്യാനാരായണ്‍ മീന(22) ഋതുരാജ് മീന(17) എന്നിവര്‍ മരിക്കുകയും അഭിഷേക് മീണ(22)യ്ക്ക് പരിക്കേക്കുകയും ചെയ്തിട്ടുണ്ട്. തീവണ്ടി വന്നപ്പോള്‍ മറ്റ് രണ്ട് സുഹൃത്തുക്കള്‍ പിന്മാറുകയായിരുന്നു.

Top