ട്രെയിന്‍ യാത്രികര്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ

ന്യൂഡല്‍ഹി: രാജ്യത്തെ ട്രെയിന്‍ യാത്രികര്‍ക്ക് മുഖാവരണം നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവരില്‍ നിന്നും 500 രൂപ പിഴയീടാക്കാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. ട്രെയിനിനുള്ളില്‍ യാത്രക്കാര്‍ അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ റെയില്‍വേ പൊലീസിന്റെ പരിശോധനയുണ്ടാകും.

കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലധികം ആളുകള്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധയുണ്ടായത്. ആയിരത്തിലധികം ആളുകള്‍ മരിക്കുകയും ചെയ്തു. രോഗവ്യാപനം തീവ്രമായതോടെ ട്രെയിനിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ റെയില്‍വേ തീരുമാനിക്കുകയായിരുന്നു.

 

Top