യാത്രയുടെ പുതിയ അനുഭവം സമ്മാനിച്ച് വേണാട് എക്‌സ്പ്രസ് ; അത്ഭുതത്തോടെ യാത്രികര്‍

കൊച്ചി: മികച്ച യാത്രാ സൗകര്യമൊരുക്കി പുതിയ വേണാട് എക്‌സ്പ്രസ് ഇന്നു മുതല്‍ ഓടിത്തുടങ്ങി. കുഷ്യന്‍ സീറ്റുകളും, എല്‍ഇഡി ഡിസ്‌പ്ലേയും, മോഡുലാര്‍ ശുചിമുറിയുമെല്ലാം യാത്രക്കാര്‍ക്ക് പുതിയൊരു അനുഭവമാണ് സമ്മാനിക്കുന്നത്.

RAILWAY

കൂടാതെ അപകടമുണ്ടായാല്‍ പരസ്പരം ഇടിച്ചു കയറാത്ത സെന്റര്‍ ബഫര്‍ കപ്ലിങ് (സിബിസി) സാങ്കേതികവിദ്യയുള്ള കോച്ചുകളും എടുത്തു പറയേണ്ടതു തന്നെയാണ്. തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസിലെ ഈ പുതിയ ഈ രൂപമാറ്റങ്ങള്‍ യാത്രക്കാര്‍ക്ക് സമ്മാനിച്ചു കൊണ്ട് ബുധനാഴ്ചയാണ് റെയില്‍വേ ആദ്യ യാത്ര ഉദ്ഘാടനം ചെയ്തത്.

മികച്ച സീറ്റുകളും ലെഗ് സ്‌പെയിസുമാണു എസി കോച്ചിലുള്ളത്. സ്റ്റേഷന്‍ എതാണെന്നു കാണിക്കുന്ന എല്‍ഇഡി ഡിസ്‌പ്ലേയും, ശുചിമുറി ഒഴിവുണ്ടെങ്കില്‍ അതു കാണിക്കുന്ന കളര്‍ ഇന്‍ഡിക്കേറ്ററും കോച്ചുകളിലുണ്ട്. പുതിയ കോച്ചുകളുമായുള്ള ആദ്യയാത്രയില്‍ വേണാടിനു വഴി നീളെ സ്വീകരണം ലഭിച്ചിരുന്നു. കൂടാതെ ഓള്‍ കേരള റെയില്‍വേ യൂസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കോട്ടയത്തും എറണാകുളത്തും ട്രെയിനിനു സ്വീകരണം നല്‍കി.

Top