യാത്രക്കാര്‍ക്കായി പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഇന്ത്യന്‍ റെയില്‍വേ

train railway

ന്യൂഡല്‍ഹി: പുതിയ നിര്‍ദേശവുമായി റെയില്‍വേ. ട്രെയിനില്‍ വനിതകളുടെ ക്വാട്ടയിലേക്കുള്ള ബര്‍ത്തുകളില്‍ ബുക്ക് ചെയ്യാതെ ഒഴിവ് വരുന്നവയില്‍ വെയിറ്റിംഗ് ലിസ്റ്റിലുള്ള വനിതാ യാത്രക്കാരെ പരിഗണിക്കണമെന്നാണ് റെയില്‍വേയുടെ നിര്‍ദേശം. വെയിറ്റിങ് ലിസ്റ്റിലുള്ള വനിതാ യാത്രക്കാരെ അനുവദിച്ചതിനു ശേഷം ബാക്കിയുള്ള ടിക്കറ്റില്‍ അടുത്ത പരിഗണന മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കണമെന്നുമുണ്ട്. റെയില്‍വേയുടെ പുതിയ തീരുമാനം മന്ത്രി പീയുഷ് ഗോയലാണ് അറിയിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ ഈ ക്വാട്ടയില്‍ ശേഷിക്കുന്ന സീറ്റുകളിലേക്ക് വെയിറ്റിങ് ലിസ്റ്റിലുള്ള വനിതാ യാത്രക്കാര്‍ക്കായിരിക്കും മുന്‍ഗണന കിട്ടുക. അതിന് ശേഷം ടിക്കറ്റുണ്ടെങ്കില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് അനുവദിക്കും. നിലവില്‍ സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത് റിസര്‍വേഷന്‍ ചാര്‍ട്ട് പൂര്‍ത്തിയാകുന്ന സമയം വരെ മാത്രമാണ്. അതിനു ശേഷം വെയിറ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് സ്ത്രീപുരുഷ ഭേദമന്യേ ബെര്‍ത്ത് അനുവദിക്കുകയാണ് പതിവ്.

Top