ബാങ്ക് ഉദ്യോഗസ്ഥനെ അജ്ഞാതര്‍ ആക്രമിച്ചു; ട്രെയിനില്‍ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി

murder

പാട്‌ന: ഓടുന്ന ട്രെയിനില്‍ ബാങ്ക് ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊലപ്പെടുത്തി അജ്ഞാത സംഘം. കാനറ ബാങ്ക് ജീവനക്കാരനായ മിലിന്ദ് കുമാറാണ് (28) കൊല്ലപ്പെട്ടത്. കാനറ ബാങ്കിന്റെ ജമൂയി ബ്രാഞ്ചിലെ ജീവനക്കാരനായ മിലിന്ദ് ഗയ-ജമല്‍പുര്‍ ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനില്‍ വച്ചാണ് കൊല്ലപ്പെട്ടത്.

ബാങ്കുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംബന്ധിച്ച ശേഷം ധനാപുരിലെ കിഊലില്‍ നിന്നാണ് മിലിന്ദ് ട്രെയിനില്‍ കയറിയത്. സരാരി-ലക്ഷിസരാരി റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലാണ് മിലന്ദ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മിലിന്ദ് ലക്ഷിസരാരി റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങി സമീപത്തെ ആശുപത്രിയില്‍ എത്തിയെങ്കിലും രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top