ഉത്തരേന്ത്യയിലെ പ്രളയക്കെടുതി;പഴയ യമുന റെയില്‍വേ പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം റദ്ദാക്കി

ന്യൂഡല്‍ഹി:ഉത്തരേന്ത്യയില്‍ ശക്തമായ മഴയില്‍ യമുനാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പഴയ യമുന റെയില്‍വേ പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം റദ്ദാക്കി.

യമുനയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഹരിയാന ,ഡല്‍ഹി സംസ്ഥാനങ്ങളും ജാഗ്രതയിലാണ്. ഉത്തരേന്ത്യയില്‍ പ്രളയക്കെടുതിയില്‍ ഇതുവരെ 85 പേരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ നാലുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.

ഗംഗ, അളകനന്ദ, മന്ദാകിനി നദികള്‍ കരകവിഞ്ഞത് ജനജീവിതത്തെ ബാധിച്ചു. പ്രളയം നേരിടാന്‍ നൂറു കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളും മഴക്കെടുതിയിലാണ്.

Top