രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍; ട്രെയിനുകള്‍ റദ്ദാക്കി, അന്തര്‍ സംസ്ഥാന ബസുകള്‍ ഓടില്ല

ന്യൂഡല്‍ഹി: കൊവിഡ് 19 നിയന്ത്രണാധീതമായി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ട്രെയിന്‍ സര്‍വ്വീസുകളും അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസുകളും നിര്‍ത്തിവെക്കുന്നു. കാബിനറ്റ് സെക്രട്ടറി വിളിച്ചുചേര്‍ത്ത ചീഫ് സെക്രട്ടറിമാരുടെ യോഗത്തിനു ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

കൊവിഡ് സ്ഥിരീകരിച്ച 75 ജില്ലകളില്‍ മാത്രം ഇനി അവശ്യഗതാഗത സര്‍വ്വീസുകള്‍ നടത്തിയാല്‍ മതിയെന്നാണ് തീരുമാനിച്ചത്. മെയില്‍, എക്‌സ്പ്രസ്, പാസഞ്ചര്‍ അടക്കം എല്ലാം ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെക്കാനാണ് തീരുമാനം. മാര്‍ച്ച് 31 വരെ സര്‍വ്വീസ് നിര്‍ത്തിവെക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം
ചരക്കുഗതാഗതത്തിന് തീരുമാനം ബാധകമല്ല.

കൂടാതെ എല്ലാ മെട്രോ സര്‍വ്വീസുകളും മാര്‍ച്ച് 31 വരെ നിര്‍ത്തിവെക്കും. കാങ്കണ്‍ റെയില്‍വെ, കൊല്‍ക്കത്ത മെട്രോ, ഡല്‍ഹി മെട്രോ, സബര്‍ബന്‍ ട്രെയിനുകള്‍ അടക്കം സര്‍വീസ് നടത്തില്ല.കൊവിഡ് 19 സ്ഥിരീകരിച്ച ജില്ലകളിലൊഴിച്ച് മറ്റുള്ളിടത്ത് സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കണമെന്ന് അറിയിച്ചുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.ട്രെയിനുകള്‍ റദ്ദാക്കുന്ന പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് റദ്ദാക്കുമ്പോള്‍ മുഴുവന്‍ തുകയും റീഫണ്ടായി ലഭിക്കുകയും ചെയ്യും.

അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസുകളും മാര്‍ച്ച് 31 വരെ നിര്‍ത്തിവെക്കാനാണ് തീരുമാനം.മാര്‍ച്ച് 31 വരെ എല്ലാ അന്തര്‍ സംസ്ഥാന പൊതുഗതാഗത സേവനങ്ങളും നിര്‍ത്തിവെക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവശ്യസര്‍വീസുകള്‍ ഒഴികെയുള്ളവ നിയന്ത്രിക്കുന്നതിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കുന്നതായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നേരത്തെ അറിയിച്ചിരുന്നു.

Top