ldf election activity-train ldf compaing stickers are distrode

തിരുവനന്തപുരം :നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്‍ഡിഎഫ് നടത്തുന്ന പ്രചരണപരിപാടിക്ക് നേരെ ബിജെപി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംഘടിത അക്രമം. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏറനാട് എക്‌സ്പ്രസില്‍ സ്ഥാപിച്ച പ്രചരണസ്റ്റിക്കറുകളാണ് നശിപ്പിച്ചത്.

യുഡിഎഫിന്റെ അഴിമതിക്കെതിരായ പോസ്റ്ററുകളും, എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന പോസ്റ്ററുകളുമാണ് കീറിനശിപ്പിച്ചത്. ശനിയാഴ്ച രാത്രിയാണ് സ്റ്റിക്കറുകള്‍ കീറി നശിപ്പിച്ചതെന്നാണ് സൂചന. റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എല്‍ഡിഎഫ് ട്രയിനുകളില്‍ സ്റ്റിക്കറുകള്‍ പതിച്ചത്.

തിരുവനന്തപുരം ഡിവിഷനുകീഴില്‍ ആദ്യഘട്ടത്തില്‍ നാലു ട്രയിനുകളിലാണ് കോച്ചുകള്‍ പുറത്ത് പോളിവിനയല്‍ ഷീറ്റുകള്‍ കൊണ്ട് സ്റ്റിക്കറുകള്‍ പതിച്ചത്. ആദ്യ ഘട്ടത്തില്‍ 40 കോച്ചുകളില്‍ സ്റ്റിക്കര്‍ പതിച്ചിരുന്നു.

Top