കൊങ്കണ്‍ റെയില്‍വേപാതയില്‍ മണ്ണിടിച്ചില്‍; ട്രെയിന്‍ ഗതാഗതം താറുമാറായി

കാസര്‍ഗോട്: കൊങ്കണ്‍ റെയില്‍വേപാതയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ട്രെയിനുകള്‍ പിടിച്ചിട്ടു. കര്‍ണാടക സൂറത്ത്കല്‍ കുലശേഖറിനടുത്താണ് മണ്ണിടിച്ചിലുണ്ടായത്.

ഇന്ന് രാവിലെയാണ് പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. തുടര്‍ന്ന് മുംബൈ ലോക്മാന്യതിലക്, നേത്രാവതി എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ സൂറത്ത്കല്ലില്‍ പിടിച്ചിട്ടു.

മണ്ണ് നീക്കിയതിന് ശേഷം മാത്രമേ ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കാന്‍ കഴിയുകയുള്ളൂവെന്നും ഇതിന് എത്ര സമയമെടുക്കുമെന്ന് പറയാനാവില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. മംഗളൂരു, മുംബൈ, മത്സ്യഗന്ധ്യ എക്പ്രസ്സുകള്‍ സൂറത്ത്കല്ലില്‍ സര്‍വ്വീസ് അവസാനിപ്പിക്കും. കൊങ്കണ്‍ പാതയിലൂടെയുള്ള മംഗളൂരു, മഡ്ഗാവ് പാസഞ്ചറും ഇന്റര്‍സിറ്റിയും റദ്ദാക്കിയിട്ടുണ്ട്.

Top