ശക്തമായ മഴയേത്തുടര്‍ന്ന് കോട്ടയം ആര്‍പ്പൂക്കരയില്‍ മണ്ണിടിച്ചില്‍

തിരുവനന്തപുരം: ശക്തമായ മഴയേത്തുടര്‍ന്ന് കോട്ടയം ആര്‍പ്പൂക്കരയില്‍ മണ്ണിടിച്ചിലുണ്ടായി. കോട്ടയം റെയില്‍വെ പാതയിലെ ഒന്നാം തുരങ്കത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇതിനേത്തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

പാളത്തിലേക്ക് കല്ലും മണ്ണും വന്ന വീണതിനേത്തുടര്‍ന്ന് ഇത് നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. തുരങ്കത്തിന് സമീപമുള്ള വൈദ്യുത പോസ്റ്റുകളും മറിഞ്ഞിട്ടുണ്ട്. ട്രാക്കിലേക്ക് വീണ മണ്ണും കല്ലും മാറ്റാനായി ജെ.സി.ബി കൊണ്ടുവരാന്‍ സാധിക്കാത്തതിനാല്‍ മനുഷ്യപ്രയത്നംകൊണ്ടുമാത്രമേ അത് സാധിക്കു. അതിനാല്‍ ഇത് പൂര്‍ത്തിയാകാന്‍ കൂടുതല്‍ സമയം എടുക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Top