രക്ഷാ ബന്ധന്‍ ദിനത്തില്‍ സ്ത്രീകള്‍ക്ക് പ്രത്യേക യാത്രാ സൗകര്യവുമായി ഇന്ത്യന്‍ റെയില്‍വേ

indian-railway

ന്യൂഡല്‍ഹി: രക്ഷാബന്ധനോട് അനുബന്ധിച്ച് സ്ത്രീകള്‍ക്ക് പ്രത്യേക ട്രെയിന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേയുടെ ഡല്‍ഹി ഡിവിഷന്‍. സ്ത്രീകള്‍ക്ക് സുരക്ഷിതമായും സൗകര്യപരമായുമുള്ള യാത്ര പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് റെയില്‍വേ ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്.

സഹോദരങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെ ആഘോഷമായ രക്ഷാബന്ധന്‍ ദിനത്തില്‍ തന്നെ ഇന്ത്യന്‍ റെയില്‍വേ ഇത്തരത്തിലൊരു സൗകര്യം സ്ത്രീകള്‍ക്കായി ഏര്‍പ്പെടുത്തുന്നത് ഏറെ ശ്രദ്ധിക്കേണ്ട വിഷയം തന്നെയാണ്. കൂടാതെ പ്രത്യേക ട്രെയിന്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നത് സ്ത്രീകള്‍ക്ക് സുഗമമായും ആശ്വാസപരമായും വിദൂര സ്ഥലങ്ങളിലേയ്ക്കു പോലും യാത്ര ചെയ്യാന്‍ എളുപ്പമാകും.

ഇന്ത്യന്‍ റയില്‍വേയുടെ ഈ തീരുമാനത്തെ ഡല്‍ഹിയിലെ സ്ത്രീകള്‍ സ്വാഗതം ചെയ്തു കഴിഞ്ഞു. ആഗസ്റ്റ് 26നാണ് രക്ഷാ ബന്ധന്‍ ആഘോഷിക്കുന്നത്. സഹോദരന് കൈയ്യില്‍ രാഖി കെട്ടി കൊടുക്കുന്ന ചടങ്ങും ഈ ദിനത്തില്‍ നടക്കാറുണ്ട്.

Top